കുറച്ചു കാലത്തെ സമാധാനത്തിന് ശേഷം കണ്ണൂരില്‍ വീണ്ടും ചോരചീന്തി. രാഷ്ട്രീയ കൊലപാതകങ്ങള്‍ നിത്യസംഭവമായിരുന്ന പാനൂരിലാണ് ഇന്ന് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. വെട്ടേറ്റ സഹോദരങ്ങളായ നിഖിലേഷ് (30), മനീഷ് (29) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെയിന്റിങ്ങ് പണിക്കിടെയാണ് അക്രമികള്‍ ഇവരെ വെട്ടിയതെന്ന് പറയുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. സ്ഥലത്ത് ശക്തമായ പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തി.