വീണ്ടും കോവിഡ് മരണം

0

കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരു മരണം കൂടി. ഇതോടെ സംസ്ഥാനത്ത് മരണം 16 ആയി. തൃശൂരില്‍ ആണ് മരണം. ഏങ്ങണ്ടിയൂര്‍ സ്വദേശിയായ 87 കാരനാണ് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ശ്വാസ തടസ്സത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരികയായിരുന്നു. ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്.