ഇന്ത്യ രണ്ടര ലക്ഷത്തിലേക്ക്

0

ഇന്ത്യയില്‍ കോവിഡ് 19 കേസുകള്‍ രണ്ടര ലക്ഷത്തിലേക്ക്. 2,46,628 രോഗികള്‍ ആയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 9971 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് മരണവും ഏറുകയാണ്. 6929 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. ഇതില്‍ 287 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ സ്ഥിതി ആതീവ ഗുരുതരമാണ്. 90,000 ന് മുകളിലാണ് ഇവിടെ രോഗികള്‍. ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം കാല്‍ ലക്ഷം കടന്നു. കേരളത്തിലും രോഗികള്‍ കൂടുകയാണ്. 1807 രോഗികളായി. മരണം 15ല്‍ എത്തി. ലോകത്ത് മരണം 3,99,718 ആണ്. രോഗികളുടെ എണ്ണം 68,91,213 ഉം.