ആശ്വാസം, അവര്‍ക്ക് കോവിഡില്ല

0

കോഴിക്കോട് മെഡിക്കല്‍ കോളേജിന് ആശ്വാസം. കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 118 പേര്‍ക്കും രോഗബാധയില്ല. ഇനി രണ്ടുപേരുടെ കൂടീ പരിശോധന ഫലം വരാനുണ്ട്. 118 പേരും ക്വാറന്റീനില്‍ ആയതോടെ ആശുപത്രിയുടെ പ്രവാര്‍ത്തനം തന്നെ താളം തെറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നു.

ജൂണ്‍ രണ്ടിനാണ് മണിയൂര്‍ സ്വദേശിനിയായ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടക്കമുള്ള 120 പേരെ നിരീക്ഷണത്തിലാക്കിയത്. ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണ കാലാവധി അവസാനിപ്പിക്കുന്നതില്‍ ഇന്ന് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുത്തേക്കും. പ്രസവത്തെ തുടര്‍ന്ന് ഗുരുതര പ്രശാനം ഉണ്ടായപ്പോഴാണ് വിവിധ വകുപ്പുകളിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ യുവതിയെ പരിശോധിച്ചത്. യുവതിക്ക് കോവിഡ് വന്നത് എവിടെ നിന്നാണെന്ന് ഇതുവരെ വിവരമില്ല.