സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 3 പേര്‍ കൂടി മരിച്ചു. പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, മലപ്പുറം സ്വദേശി ഷബ്‌നാസ്, കൊല്ലം സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. മീനാക്ഷിയമ്മാള്‍ ചെന്നൈയില്‍ നിന്നും ഷബ്‌നാസ് അബുദാബിയില്‍ നിന്നും എത്തിയവരാണ്.
ഇന്ന് 94 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇതുവരെയുള്ള കണക്കില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇവരില്‍ 47 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് 39 പേര്‍ രോഗമുക്തരായി.
പത്തനംതിട്ട -14
കാസര്‍കോട് -12
കൊല്ലം -11
കോഴിക്കോട് -10
ആലപ്പുഴ,മലപ്പുറം -8
പാലക്കാട് -7
കണ്ണൂര്‍ -6
തിരുവനന്തപുരം, കോട്ടയം -5
തൃശൂര്‍ -4
എറണാകുളം, വയനാട് -2
ജൂണ്‍ 8 മുതല്‍ കൂടുതല്‍ ഇളവുകള്‍
ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കും
സംസ്ഥാനം കാത്തിരിക്കുന്നത് കേന്ദ്ര മാര്‍ഗനിര്‍ദേശം
ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ല
ലോകപരിസ്ഥിതി ദിനമായ നാളെ ഹരിതവത്ക്കരണം
നാളെ 81 ലക്ഷം തൈകള്‍ നടും
ഭൂമിക്ക് കുട ചൂടാന്‍ ഒരു കോടി മരങ്ങള്‍
ജൂലൈ 1 മുതല്‍ 27 വരെയായി 28 ലക്ഷം തൈകള്‍ നടും
പദ്ധതിക്കായി ചെലവിടുന്നത് 3680 കോടി രൂപ