19 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍

0

സംസ്ഥാനത്ത് ആശങ്ക കൂട്ടി കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സംശയം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 10 ഡോക്ടര്‍മാരെ ക്വാറന്റീനിലാക്കി. 13 ആരോഗ്യ പ്രവര്‍ത്തകരേയും ക്വാറന്റീനിലാക്കി. പേരൂര്‍ക്കട ആശുപത്രിയിലെ 9 ഡോക്ടര്‍മാരേയും ക്വാറന്റീനിലാക്കിയിട്ടുണ്ട്.

ഇന്നലെ മരിച്ച വൈദികനെ ചികിത്സിച്ചിരുന്ന പേരൂര്‍ക്കട ആശുപത്രിയിലെ രണ്ടു വാര്‍ഡുകള്‍ അടച്ചിട്ടുണ്ട്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലും ചികിത്സിച്ചിരുന്നു. അതിനാലാണ് ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും ക്വാറന്റീനിലാക്കിയത്.

വൈദികന് കോവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെ സ്ഥിരീകരണമായിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തില്‍ നിന്ന് നിരവധി പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം എന്ന ആശങ്കയുണ്ട്.