റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട് എത്തുമെന്ന് അറിയിച്ചിരുന്ന വിമാനം എത്തില്ല. കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിച്ചില്ല. ഇതോടെ 106 യാത്രക്കാര്‍ നിരാശയിലായി. കെഎംസിസി ഷാര്‍ജ അഴീക്കോട് മണ്ഡലം കമ്മിറ്റിയാണ് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കിയിരുന്നത്.
വിമാനത്തില്‍ കയറാനായി എത്തിയവരെ മാറ്റി. യുഎഇയില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനമായിരുന്നു ഇത്. വൈകീട്ട് 6നാണ് റാസല്‍ഖൈമയില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനം പുറപ്പടേണ്ടിയിരുന്നത്.