മരണം 3,79,725, ഇന്ത്യയില്‍ 5,598

0

ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. ഇന്നലെ ഏറ്റവുമധികം രോഗവ്യാപനം ഉണ്ടായ ലോകരാജ്യങ്ങളില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. ഇന്നലെ 221 പേര്‍ കൂടി മരിച്ച ഇന്ത്യയില്‍ 8,812 പേര്‍ക്കുകൂടി രോഗം ബാധിച്ചു. ഇതുവരെ 5,598 പേര്‍ മരിച്ചു. മരണം 5829 ആയെന്നാണ് അനൗദ്യോഗിക കണക്ക്. ലോകത്ത് മരണം 3,79,725 ആയിപ്പോള്‍ രോഗികളുടെ എണ്ണം 64,31,030 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ ആകെ രോഗബാധിതര്‍ 2,07,183. 1,01,058 പേരാണു ചികില്‍സയിലുള്ളത്. മൊത്തം രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്‌.