കോവിഡ് സംശയം

0

കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. ദുബായില്‍ നിന്നെത്തി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന എടപ്പാള്‍ സ്വദേശിനി ഷബ്‌നാസ് ആണ് മരിച്ചത്. 26 വയസായിരുന്നു. അര്‍ബുദ രോഗ ബാധിതയായിരുന്നു. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 20നാണ് ഇവര്‍ നാട്ടിലെത്തിയത്.