സര്‍ക്കാരിന്റെ ഇര

0

ആത്മഹത്യ ചെയ്ത പട്ടികജാതി വിദ്യാര്‍ത്ഥിനി സര്‍ക്കാരിൻ്റെ വികലമായ നയത്തിൻ്റെ ഇരയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പട്ടിജാതി മോര്‍ച്ച സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. പട്ടിക ജാതി പട്ടിവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇൻ്റർനെറ്റ് സമാര്‍ട്ട് ഫോണ്‍, ടിവി കേബിള്‍ കണക്ഷന്‍ സംവിധാനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു
സമരം.

സര്‍ക്കാരിൻ്റെ ഓണ്‍ലൈൻ വിദ്യാഭ്യാസ പദ്ധതി കേരളത്തിലെ പട്ടികജാതി ആദിവാസി പിന്നോക്ക മേഖലയിലെ വിദ്യാര്‍ത്ഥികളോടുള്ള ക്രൂരമായ വിവേചനമാണ്. സര്‍ക്കാര്‍ യാതൊരു മുന്നൊരുക്കവും തയ്യാറെടുപ്പുകളുമില്ലാതെ ഓണ്‍ലൈൻ സംവിധാനം നടപ്പിലാക്കിയതിൻ്റെ ആദ്യത്തെ രക്തസാക്ഷിയാണ് മലപ്പുറം വളാഞ്ചേരിയിലെ  വിദ്യാര്‍ത്ഥിനി ദേവകിയുടെ ആത്മഹത്യ. പഠിത്തത്തില്‍ വളരെ മിടുക്കിയായിരുന്ന ദേവകി ഇൻ്റർ നൈറ്റോ  ടാബോ, ടെലിവിഷനോ ഇല്ലാത്തതിനാല്‍ മനംനെന്തു ആത്മഹത്യ ചെയ്യുകയായിരുനനു. ഗവണ്‍മെന്റിന്റെ കണക്കുപ്രകാരം ഏതാണ്ട് രണ്ട് ‌ലക്ഷത്തി അറുപതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റെര്‍നെറ്റ് സൗകര്യമില്ലെന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അഞ്ചുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഇല്ല.

സാഹചര്യം ഇത്രയും ഗുരുതമായിരിക്കെ സംസ്ഥാന ഗവണ്‍മെന്റ് എന്തിനാണ് ധൃതി പിടിച്ച് ഇത്തരം നടപടികള്‍ കൈകൊണ്ടത്. ഇത് പട്ടികജാതി ആദിവാസ പിന്നോക്ക വിഭാഗത്തില്‍പെട്ട കുട്ടികളോടുള്ള ക്രൂരമായ വിവേചനമാണ്. പദ്ധതി തുടങ്ങുന്നതിനുമുമ്പ് യാതൊരു വിധത്തിലുള്ള മുന്നൊരുക്കങ്ങളും ആലോചനയും ഇല്ലാതെയാണ് നടപ്പിലാക്കിയത്. സര്‍ക്കാര്‍ ഓണ്‍ലൈന്‍  വിദ്യാഭ്യാസ പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കവിഭാഗങ്ങള്‍ക്ക് നേരിട്ട് ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇന്റെര്‍നെറ്റ് സൗകര്യങ്ങള്‍ എത്താത്ത ആദിവാസി മേഖലകളില്‍ സാമൂഹ്യ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.