HomeWorldAmericaഅടിച്ചമര്‍ത്തും

അടിച്ചമര്‍ത്തും

കറുത്ത വംശക്കാരനായ മനുഷ്യനെ ശ്വാസം മുട്ടിച്ചു കൊന്ന ക്രൂരതക്കെതിരെ അമേരിക്കയില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുമെന്ന് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. കലാപം പട്ടാളത്തെ ഇറക്കി അടിച്ചമര്‍ത്തുക തന്നെ ചെയ്യുമെന്ന് പ്രസിഡണ്ട് പറഞ്ഞു. ജോര്‍ജ് ഫ്‌ളോയിഡിന്റെ കോലപാതകത്തില്‍ പ്രതിഷേധിച്ചാമ് അമേരിക്കയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നത്.

ഇത് ആഭ്യന്തര ഭീകരവാദമാണ്. ഇത് അടിച്ചമര്‍ത്തുക തന്നെ ചെയ്യും പ്രസിഡണ്ട് അറിയിച്ചു. സംസ്ഥാനങ്ങള്‍ വിളിക്കുന്നില്ലെങ്കില്‍ പ്രസിഡണ്ടിന്റെ അധികാരം ഉപയോഗിച്ച് പട്ടാളത്തെ ഇറക്കി അക്രമികളെ അടിച്ചമര്‍ത്തും. അക്രമികള്‍ ശിക്ഷാനടപടികളും ജയില്‍വാസവും നേരിടേണ്ടിവരുമെന്നും ട്രംപ് ഭീഷണിമുഴക്കി.

ഇന്നലെ പ്രക്ഷോഭകര്‍ വൈറ്റ് ഹൗസിന്റെ മുന്നില്‍ തടിച്ചു കൂടിയപ്പോള്‍ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബങ്കറിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ പ്രക്ഷോഭകര്‍ക്ക് പൊലീസുകാര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന സംഭവവുമുണ്ടായി. മിയാമിയിലാണ് പൊലീസുകാര്‍ മുട്ടുകുത്തിയിരുന്ന് പിന്തുണയറിയിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമാണ് മുട്ടുകുത്തിയിരുന്നത്. സമരക്കാര്‍ക്ക് ഐക്യദാര്‍ഡ്യവുമായി ഹോളിവുഡ് താരങ്ങളും രംഗത്തെത്തി.

Most Popular

Recent Comments