HomeBusinessനമ്മള്‍ തിരിച്ചുപിടിക്കും

നമ്മള്‍ തിരിച്ചുപിടിക്കും

രാജ്യത്ത് ജൂണ്‍ 8ന് ശേഷം കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തത കൈവരിക്കലിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. സിഐഐ 125ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യം വളര്‍ച്ചാനിരക്ക് തിരിച്ചുപിടിക്കും. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കല്‍ ആണ് പ്രധാനം. വ്യാവസായിക വളര്‍ച്ച സാധിക്കും. പക്ഷേ ജനങ്ങളുടെ ജീവനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തികൊണ്ടിരിക്കുകയാണ്. അതായത് കോവിഡിനെതിരായ പോരാട്ടങ്ങളും രാജ്യത്തിന്റെ വളര്‍ച്ചക്കായുള്ള പ്രവര്‍ത്തനങ്ങളും ഒന്നിച്ചുകൊണ്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Most Popular

Recent Comments