പക്ഷേ… പഴയപോലല്ല

0

അയല്‍ ജില്ലകളിലേക്കുള്ള ബസ് സര്‍വീസ് നാളെ മുതല്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പഴയ ടിക്കറ്റ് നിരക്കിലാണ് സര്‍വീസ് നടത്തേണ്ടത്. സീറ്റുകളില്‍ ആളുകളെ ഇരുത്താമെങ്കിലും നിന്നു കൊണ്ടുള്ള യാത്ര പാടില്ല. തിക്കി തിരക്കി ബസ്സില്‍ ആളുകള്‍ കയറാന്‍ പാടില്ല.

തീവ്രബാധിത മേഖലകളില്‍ ബസ്സുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാകില്ല. സ്ഥിതിഗതികള്‍ അനുകൂലമായാല്‍ അന്തര്‍സംസ്ഥാന ബസ് സര്‍വീസ് ആരംഭിക്കും. കാറുകളില്‍ ഡ്രൈവര്‍ അടക്കം നാലുപേര്‍ക്കും ഓട്ടോ റിക്ഷകളില്‍ ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ക്കുമാണ് യാത്രാനുമതി ഉള്ളതെന്നും മന്ത്രി പറഞ്ഞു.