ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകരെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്. വിക്ടേഴ്‌സ് ചാനല്‍ വഴി ക്ലാസെടുത്ത അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യവിരുദ്ധര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന് പെയ്‌സ് ബുക്ക് പേജിലൂടെ കേരള പൊലീസ് അറിയിച്ചു.