സംസ്ഥാനത്ത് പരക്കെ മഴ. കാലവര്‍ഷം ശക്തമായി തുടങ്ങി, നിസര്‍ഗ ചുഴലിക്കാറ്റിന്റെ ഭാഗമായി മഴയും കാറ്റും ശക്തിപ്പെട്ടിട്ടുണ്ട്. 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഒരു ജില്ലില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് – യെല്ലോ അലര്‍ട്ട്
കോഴിക്കോട് – ഓറഞ്ച് അലര്‍ട്ട്
സംസ്ഥാന തീരത്ത് 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശ് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. അതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുത്.
അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെയാകും വേഗത. അര്‍ധരാത്രിയോടെ നിസര്‍ഗ അതി തീവ്ര ചുഴലിക്കാറ്റാവാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
നാളെ ഉച്ചയോടെ മഹാരാഷ്ട്രയിലേക്ക് കാറ്റ് എത്തും. കര തൊടുമ്പോള്‍ 125 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴുപ്പിക്കുകയാണ്. മുംബൈ, താനെ പാല്‍ഖര്‍, റായ്ഗഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.