സംസ്ഥാനത്ത് നാളെ മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസ് തുടങ്ങും. പക്ഷേ അന്തര്‍സംസ്ഥാന സര്‍വീസ് ഉണ്ടാകില്ല. നിയന്ത്രണങ്ങളോടെ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. യാത്രാനിരക്ക് കൂട്ടാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗംത്തില്‍ തീരുമാനമായി.
ഹോട്ടലുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളോടെയായിരിക്കും തുറക്കുക. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ അതേപടി സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്നും തീരുമാനിച്ചു.