രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന സ്ഥാപനമായ ഐസിഎംആര്‍ ആസ്ഥാനം താല്‍ക്കാലികമായി അടച്ചു. ഗവേഷകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് രണ്ടു ദിവസത്തേക്ക് ഡല്‍ഹിയിലെ ആസ്ഥാനം അടച്ചത്.
മുംബൈയില്‍ കോവിഡ് വിവര ശേഖരണത്തിന് പോയ ഗവേഷകന്‍ രണ്ടാഴ്ച മുമ്പാണ് ഐസിഎംആര്‍ ആസ്ഥാനത്തെത്തിയത്. തുടര്‍ന്ന് ഇവിടുത്തെ പ്രധാന യോഗങ്ങളിലെല്ലാം അദ്ദേഹം പങ്കെടുത്തതായാണ് വിവരം. കോവിഡ് 19 സംബന്ധിച്ച ജോലികള്‍ ചെയ്യുന്ന അത്യാവശ്യ ജീവനക്കാര്‍ക്ക് മാത്രമാകും ഇനി കെട്ടിടത്തിലേക്ക് പ്രവേശനം നല്‍കുകയെന്ന് ഐസിഎംആര്‍ അറിയിച്ചു.