മുന്‍ഗണന കോവിഡ് നിയന്ത്രണത്തിനെന്ന് പുതിയ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസില്‍ നിന്ന് അധികാരമേറ്റ ശേഷം സംസാരിക്കുകയായിരുന്നു വിശ്വാസ് മേത്ത.
ലോക്ക് ഡൗണ്‍ ഇളവുകള്‍ അടക്കമുള്ള കാര്യങ്ങളില്‍ പ്രഖ്യാപനം ഇന്നുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം സംസ്ഥാനത്തിന്റെ ഇളവുകളെ കുറിച്ച് അറിയാം .സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളുടേയും പദ്ധതികളുടേയും തുടര്‍ച്ചയാണ് ലക്ഷ്യമെന്നും പുതിയ ചീഫ് സെക്രട്ടറി പറഞ്ഞു.