സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 55 പേരും പ്രവാസികള്‍. 27 പേര്‍ വിദേശത്ത് നിന്നും 28 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും. എയര്‍ ഇന്ത്യയിലെ ജീവനക്കാരനും ആരോഗ്യ പ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടറാണ് ആരോഗ്യപ്രവര്‍ത്തകന്‍. 18 പേരുടെ ഫലം നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ആകെ മരണം- 10
ഇന്നലെ കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച സുലൈഖയാണ് അവസാനത്തെ കോവിഡ് മരണം
ഗള്‍ഫില്‍ നിന്ന് വന്ന് ചികിത്സയിലായിരുന്നു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 174 പേര്‍
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 5
കാസര്‍കോട് -14
മലപ്പുറം -14
തൃശൂര്‍ -9
കൊല്ലം – 5
പത്തനംതിട്ട -4
തിരുവനന്തപുരം, എറണാകുളം – 3
ആലപ്പുഴ, പാലക്കാട് – 2
ഇടുക്കി – 1
കണ്ടെയിന്‍മെന്റ് സോണില്‍ പൂര്‍ണ ലോക്ക് ഡൗണ്‍
കര്‍ഫ്യുവിന് സമാന നിയന്ത്രണം
തീവ്രബാധിത മേഖലകളില്‍ നിന്നുള്ള യാത്രക്ക് പൊലീസ് പാസ് വാങ്ങണം
അയല്‍ ജില്ലാ ബസ് സര്‍വീസിന് അനുമതി
സംസ്ഥാനം വിട്ടുള്ള യാത്രക്ക് പാസ് വേണം
സാധാരണ നിലയിലുള്ള സ്‌കൂള്‍ തുറക്കല്‍ ജൂലൈയില്‍
സംഘം ചേരല്‍ തല്‍ക്കാലം അനുവദിക്കില്ല
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -123
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് അനുമതി
50 പേര്‍ക്ക് പങ്കെടുക്കാം
സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ വിവാഹം നടത്താന്‍ അനുമതി
ഓഡിറ്റോറിയത്തില്‍ വിവാഹം നടത്താനും അനുമതി. 50 പേരില്‍ കൂടരുത്
സംസ്ഥാനത്ത് സമൂഹ വ്യാപനമുള്ളതായി തെളിഞ്ഞിട്ടില്ല
മെയ് 4ന് ശേഷം 90 ശതമാനം രോഗികളും പുറത്ത് നിന്ന് വന്നവര്‍
സിനിമാ, ചാനല്‍ ഷൂട്ടിംഗിന് അനുമതി
സിനിമാ സെറ്റില്‍ 50 പേരില്‍ കൂടരുത്
ചാനല്‍ സെറ്റില്‍ 25 പേര്‍
ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് പാടില്ല
സംസ്ഥാന പിന്നോക്ക് വികസന കോര്‍പ്പറേഷന്‍ 650 കോടി രൂപ വായ്പ നല്‍കും
ഓണ്‍ലൈന്‍ പഠനത്തിന് ലോണ്‍ സഹായം
പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കെഎസ്എഫ്ഇ വഴി ടിവി, കുടംബശ്രീ വഴി ലാപ്‌ടോപ്പ്