ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോയുടെ പ്രസ്താവന.
ഇന്ത്യയുടെ അതിര്‍ത്തി മറികടക്കാനുള്ള ശ്രമത്തിലാണ് കാലങ്ങളായി ചൈന. ഇപ്പോഴത്തെ സംഘര്‍ഷവും അതിന്റെ ഭാഗമാണ്. ചൈനയുടെ ഭീഷണി നേരിടാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് ഒപ്പമായിരിക്കും അമേരിക്കയെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു.