സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പിക്കും വിധമായിരിക്കും ഡാമുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുകയെന്ന് ഡാം സേഫ്റ്റി ചെയര്‍മാന്‍ ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. ഡാമുകള്‍ തുറന്നു വിടുന്നതും ഇതേ മാനദണ്ഡം അനസരിച്ചായിരിക്കും.
ഡാമുകള്‍ നിറയുന്നതുവരെ കാത്തിരിക്കില്ല. കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് ജലവിതാനം ക്രമപ്പെടുത്തും. എന്നാല്‍ പ്രളയ ഭീതി പറഞ്ഞ് അനാവശ്യമായി ഡാമുകള്‍ തുറന്നാല്‍ വേനല്‍ക്കാലത്ത് തിരിച്ചടിയാവും.
കേന്ദ്ര ജലകമ്മീഷന്‍ തയ്യാറാക്കിയ റൂള്‍ കര്‍വ് ഡാമുകള്‍ക്കെല്ലാം ബാധകമാണ്. ഓരോ മാസവും ഡാമുകളുടെ സംഭരണശേഷി അളക്കുന്നുണ്ട്. ഇതിന് മുകളിലേക്ക് വെള്ളം ഉയര്‍ത്താന്‍ പാടില്ല. ഡാമുകളില്‍ ഒഴുകിയെത്തിയ എക്കലും മണലും മൂലം സംഭരണ ശേഷി കുറഞ്ഞിട്ടുണ്ടെന്നും ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. 2018ലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിന്റെ പിഴവാണ് എന്ന് വലിയ ആരോപണം ഉണ്ടായിരുന്നു.