കേന്ദ്രം ഇളവ് അനുവദിച്ചെങ്കിലും സ്വന്തമായി ലോക്ക് ഡൗണ്‍ നീട്ടി 5 സംസ്ഥാനങ്ങള്‍. കോവിഡ് ബാധ കൂടുതലുള്ള സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയത്. പഞ്ചാബ്, മധ്യപ്രദേശ്, തമിഴ്‌നാട്, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍ തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്ത മേഖലകളില്‍ ഇളവുകള്‍ ഉണ്ടാകും. നിയന്ത്രണങ്ങളോടെയായിരിക്കും ഇളവുകളും.