മൊബൈല്‍ ഫോണുകളുടെ നമ്പറുകള്‍
10 ഡിജിറ്റ് തന്നെയായിരിക്കുമെന്ന് ട്രായ്.
11 ഡിജിറ്റ് ആക്കുമെന്ന ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ട്രായ് സെക്രട്ടറി എസ് കെ ഗുപ്ത പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
എന്നാല്‍ ലാന്റ് ലൈനുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കുമ്പോള്‍ പൂജ്യം കൂട്ടിവിളിക്കുന്ന രീതി ആരംഭിക്കാന്‍ ആലോചനയുണ്ടെന്നും ട്രായ് അറിയിച്ചു.