സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി ആര്‍ ശ്രീലേഖ ഇനി മുതല്‍ പുതിയ ചുമതലയില്‍. ഫയര്‍ഫോഴ്‌സ് മേധാവിയായി ശ്രീലേഖ ചുമതലയേറ്റു. ഡിജിപി എ ഹേമചന്ദ്രന്റെ പിന്‍ഗാമിയായാണ് നിയമനം.
1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ്. പ്രവീണ്‍ വധക്കേസ്, കിളിരൂര്‍ പീഡനം തുടങ്ങിയ കേസുകള്‍ അന്വേഷിച്ചത് ഇവരുടെ നേതൃത്വത്തിലാണ്. കോളേജ് അധ്യാപികയും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥയും ആയി പ്രവര്‍ത്തിച്ച് ശേഷമാണ് സിവില്‍ സര്‍വീസിലേക്ക് വരുന്നത്.