ദീര്‍ഘദൂര ട്രെയിനുകള്‍

0

സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു. സാമൂഹിക അകലം പാലിച്ച് വേണം യാത്രക്കാര്‍ യാത്ര ചെയ്യാന്‍. മാസ്‌ക്ക് നിര്‍ബന്ധമാണ്. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന നിയന്ത്രണങ്ങളും പാലിക്കണം.

കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് ജനശതാബ്ദികളും നാളെ മുതലുണ്ട്.
തിരുവനന്തപുരം -ലോക്മാന്യ തിലക്,
എറണാകുളം -നിസാമുദീന്‍ മംഗള എക്‌സപ്രസ്, തുരന്തോ എക്‌സപ്രസ്,
തിരുവനന്തപുരം-എറണാകുളം പ്രതിദിന ട്രെയിന്‍,
തിരുച്ചിറപ്പള്ളി – നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റ്

എന്നീ ട്രെയിനുകളാണ് തിങ്കളാഴ്ച മുതല്‍ സര്‍വീസ് തുടങ്ങുന്നത്. ടിക്കറ്റ് ഓണ്‍ലൈനായും കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാം. ഞായറാഴ്ച ടിക്കറ്റ് ബുക്കിംഗ് ഉണ്ടാകില്ല. മിക്ക ട്രെയിനുകളേയും പല സ്റ്റോപ്പുകളും നിര്‍ത്തലാക്കിയിട്ടുണ്ട്.