തീവ്രബാധിത മേഖലകളില്‍ മാത്രം ലോക്ക് ഡൗണ്‍ ഒരു മാസം കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. തീവ്രബാധിത മേഖലകളല്ലാത്ത പ്രദേശങ്ങളില്‍ ജൂണ്‍ 8ന് ശേഷം നിയന്ത്രണങ്ങളോടെ ലോക്ക് ഡൗണ്‍ ഇല്ലാതാകും.
ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റസ്‌റ്റോന്റുകള്‍,ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ ജൂണ്‍ 8ന് ശേഷം പ്രവര്‍ത്തിക്കാം. ഇത് ആദ്യഘട്ടമാണ്. തീവ്രബാധിത പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ ഇളവില്ല. അടുത്ത ഘട്ടത്തില്‍ സ്‌കൂളുകള്‍ തുറക്കാം. സംസ്ഥാനത്തെ സാഹചര്യം അനുസരിച്ചായിരിക്കണം തീരുമാനം. ജൂലൈയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുറക്കാം.
രാത്രി യാത്രാ നിരോധനം രാത്രി 7 മുതല്‍ രാവിലെ 7 വരെ എന്നത് മാറ്റി, രാത്രി 9 മുതല്‍ രാവിലെ 5 വരെ എന്നാക്കി കുറച്ചു. അന്തര്‍സംസ്ഥാന യാത്രകള്‍ അനുവദിക്കും.ഇതിന് പ്രത്യേക പാസ് വേണ്ട. സ്വകാര്യ വാഹനങ്ങള്‍ക്കാണ് ഈ ഇളവ്.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവക്കുള്ള നിയന്ത്രണം തുടരും. ഘട്ടം ഘട്ടമായി ലോക് ഡൗണ്‍ രാജ്യത്ത് നിന്ന് നീക്കാനുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. വൈറസിനൊപ്പം ജീവിക്കുക എന്നതാണ് ഇനി മുന്നിലുള്ളത് . അതിനാല്‍ നിയന്ത്രണങ്ങള്‍ ഓരോന്നായി പിന്‍വലിക്കും. സാമൂഹിക അകലം, മാസ്‌ക്ക്, നിയന്ത്രണങ്ങള്‍ ..ഈ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അനുസരിച്ച് ജിവിക്കുക.
കോവിഡ് രോഗബാധയുടെ 70 ശതമാനം കേസുകളും 15 നഗരങ്ങളിലാണ്. അതിനാലാണ് മറ്റ് പ്രദേശങ്ങള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്.