കൊല്ലം എംപിയായി എന്‍ കെ പ്രേമചന്ദ്രന്‍ തന്നെ തുടരും. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഇടതുമുന്നണിയിലെ കെ എന്‍ ബാലഗോപാല്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല യുവതീപ്രവേശന വിഷയം പ്രേമചന്ദ്രന്‍ ഉന്നയിച്ചിരുന്നുവെന്നും ഇത് പെരുമാറ്റച്ചട്ട ലംഘനം ആണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എല്‍ഡിഎഫുകാര്‍ക്ക് ഈശ്വര വിശ്വാസം ഇല്ലെന്നും അതിനാല്‍ അവര്‍ ജയിച്ചാല്‍ ശബരിമലയില്‍ യുവതികളെ കയറ്റും എന്ന് പ്രേമചന്ദ്രന്‍ പ്രസംഗിച്ചെന്നുമാണ് വാദം. എന്നാല്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. നേരത്തെ ഹൈക്കോടതിയും ആ ആവശ്യം തള്ളിയിരുന്നു.