സംസ്ഥാനം
അതിഗുരുതരമായ അവസ്ഥയിലെന്ന്
ആരോഗ്യ വിദഗ്ദര്‍
ചെറിയ അശ്രദ്ധ പോലും കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാക്കും. കോവിഡ് സാമൂഹിക വ്യാപനത്തിന്റെ തുടക്കമാണ് കേരളത്തില്‍ എന്നാണ് ആശങ്ക. വിദഗ്ദ സമിതി ഇതുസംബന്ധിച്ച മുന്നറിയിപ്പ് സര്‍ക്കാരിന് നല്‍കി. ഉറവിടമറിയാത്ത് രോഗികളുടെ എണ്ണം കൂടുന്നത് സാമൂഹിക വ്യാപനത്തിന്റെ സൂചനയാണെന്നാണ് സമിതിയുടെ നിരീക്ഷണം.
കേരളത്തില്‍ പരിശോധനകള്‍ കുറവാണെന്നത് സത്യമാണ്. 10 ലക്ഷം പേരില്‍ 1400 പേരെ മാത്രമാണ് സംസ്ഥാനത്ത് പരിശോധിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കുറവ് പരിശോധന നടത്തുന്ന 10 സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തിന്റെ സ്ഥാനം. ഇത് കൂട്ടിയില്ലെങ്കില്‍ കേരളം കോവിഡ് ഹബ്ബായി മാറും. യാത്ര ചെയ്തു വരുന്നവരെ മാത്രമല്ല, ഇവിടുള്ളവരേയും പരിശോധനത്ത് വിധേയരാക്കണമെന്നും വിദഗ്ദ സമിതി അഭിപ്രായപ്പെടുന്നു.