പ്രവാസികള്‍ക്കായി സൗദിയും

0

കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് സഹായവുമായി സൗദി അറേബ്യയും. കാലാവധി തീര്‍ന്ന ടൂറിസ്റ്റ് വിസകള്‍ പുതുക്കി നല്‍കാന്‍ സൗദി തീരുമാനിച്ചു. സൗജന്യമായി മൂന്ന് മാസത്തേക്ക് വിസ പുതുക്കി നല്‍കാനാണ് തീരുമാനം.

അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്കുള്ള സാഹചര്യത്തിലാണ് ഈ നടപടി. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. വിസ പുതുക്കി നല്‍കേണ്ടവര്‍ക്ക് ഓട്ടോമാറ്റിക്കായി സേവനം ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.