സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി. 10 പേര്‍ക്ക് രോഗമുക്തി. വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചവര്‍ കൂടുകയാണ്. ഇന്നലെ വരെ 173 പേര്‍ മരിച്ചതായാണ് കണക്കുകള്‍.
കേരളം ദുരന്തമുഖത്താണ്. അതിജാഗ്രത കാണിക്കേണ്ട സമയമാണ്
നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇനി കര്‍ശന നടപടിയെടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
സര്‍വക്ഷി യോഗം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. കക്ഷികള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണും. നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കണം. ക്വാറന്റീന്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട്-10
പാലക്കാട് -8
ആലപ്പുഴ- 7
കൊല്ലം- 4
പത്തനംതിട്ട -3
വയനാട് -3
കോഴിക്കോട് -2
എറണാകുളം- 2
കണ്ണൂര്‍- 1
വിദേശത്ത് നിന്ന് വന്നവര്‍ – 9
ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍ – 28
സമ്പര്‍ക്കം മൂലം -3
പുതുതായി ഹോട്ട്‌സ്‌പോട്ടുകള്‍ -13
സംസ്ഥാനത്ത് രോഗബാധിതര്‍ -1004
വിദേശത്ത് നിന്ന് വന്നവരുടെ ക്വാറന്റീന്‍ ചെലവ് വഹിക്കുന്ന കാര്യത്തില്‍ തര്‍ക്കം വേണ്ടതില്ല. ധനസ്ഥിതിയുള്ളവരില്‍ നിന്നാണ് പണം ഈടാക്കുക. പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല
ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ വിദേശത്ത് നിന്ന് പ്രവാസികള്‍ക്ക് സംസ്ഥാനം അനുമതി നല്‍കും. കൃത്യമായ വിവരങ്ങള്‍ നല്‍കിയാല്‍ അനുമതി നല്‍കും.
വരുന്ന ഞായറാഴ്ച സംസ്ഥാനത്ത് ശുചീകരണ ദിനമാചരണം