അഴിമതി തന്നെ

0

ബെവ് ക്യു വഴിയുള്ള മദ്യവില്‍പ്പന അഴിമതി തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാറുകാരെ കൂടി മദ്യവില്‍പ്പനയില്‍ പങ്കാളികളാക്കിയതോടെ സര്‍ക്കാരിന്റെ കുത്തകയും ലാഭവും നഷ്ടപ്പെടുകയാണ്.

എസ്എംഎസ് ചാര്‍ജ് 15 പൈസയായി നിജപ്പെടുത്തിയത് ആരാണ്. സൗജന്യമായി കമ്പനികള്‍ സര്‍വീസ് നല്‍കുമായിരുന്നു. ഫെയര്‍കോഡ് എന്ന കമ്പനിയ്ക്ക് ആപ്പ് നിര്‍മാണം ഏല്‍പ്പിച്ചത് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. സൗജന്യമായി ആപ്പ് നിര്‍മിക്കാമെന്ന് പറഞ്ഞ സ്റ്റാര്‍ട്ടപ്പുകളും ഉണ്ടായിരുന്നു.

വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. വെറുതെ ആരോപണം ഉന്നയിക്കില്ല. സ്പ്രിംഗ്‌ളര്‍ അഴിമതി പറഞ്ഞപ്പോഴും ഇതേപോലെ ആയിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.