നാളെ മുതല്‍ ‘ഉഷാറാവാം’

0

സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി കെ രാമകൃഷ്ണന്‍. ഒരു സമയം 5 പേര്‍ മാത്രം ക്യൂവില്‍. മദ്യവില്‍പ്പന വെര്‍ച്യുല്‍ ക്യൂവിലൂടെ മാത്രം. പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം അടിസ്ഥാനരഹിതം.

ബെവ് ക്യൂ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍
അല്‍പ്പസമയത്തിനകം

ഒരു ടോക്കണ് 50 പൈസ ബെവ്‌ക്കോ ഈടാക്കും

എസ്എംഎസ് ചാര്‍ജായ 15 പൈസ ഫെയര്‍കോഡ് വഴി നല്‍കും

ബുക്കിംഗ് രാവിലെ 6 മുതല്‍ രാത്രി 10 വരെ

മദ്യവില്‍പ്പന രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ

ഒരു നമ്പറില്‍ നിന്ന് ബുക്കിംഗ് നാല് ദിവസം കൂടുമ്പോള്‍

576 ബാറുകളും 301 ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ വഴിയും മദ്യവില്‍പ്പന

291 ബിയര്‍പാര്‍ലറുകള്‍ വഴി ബിയറും വൈനും വില്ഡപ്പന

ക്ലബുകളിലെ മദ്യവില്‍പ്പന ഈയാഴ്ച മുതല്‍ തുടങ്ങും

ഓണ്‍ലൈനിലൂടെ വീടുകളില്‍ മദ്യമെത്തിക്കില്ല