പ്രവാസികള്‍ അറിയാന്‍

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗള്‍ഫ് മേഖലയിലെ എംബസികള്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

സാമൂഹിക അകലം പാലിക്കുന്നതിന്റേയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയ സര്‍വീസുകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.

പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ രണ്ട് വിഭാഗക്കാര്‍ക്ക് മാത്രമായിരിക്കും. പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്കും. ജൂണ്‍ 30 നകം കാലാവധി അവസാനിക്കുന്നവര്‍ക്കും.

പാസ്‌പോര്‍ട്ട് നടപടികള്‍ അല്ലെങ്കില്‍ രജിസട്രേഷന്‍ പോലുള്ള കാര്യങ്ങള്‍ എന്നിവ തീര്‍ത്തും ഒഴിവാക്കാന്‍ പാറ്റാത്ത സാഹചര്യമുള്ളവര്‍ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ എന്ന വിലാസത്തില്‍ അയക്കണം (cons.abudhabi@mea.gov.in). ഒഴിവാക്കാനാവാത്ത സാഹചര്യം എന്താണെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളും അയക്കണം.

നിലവിലെ സാഹചര്യം മനസ്സിലാക്കി ഇന്ത്യക്കാര്‍ സഹകരിക്കണമെന്നും എംബസി അഭ്യര്‍ഥിച്ചു.