സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത. ചീഫ് സെക്രട്ടറി ടോം ജോസ് മെയ് 31ന് വിരമിക്കാനിരിക്കെയാണ് ബിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയാക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനമെടുത്തത്.
രാജസ്ഥാന്‍ സ്വദേശിയായ ബിശ്വാസ് 1986 ബാച്ച് ഐഎഎസുകാരനാണ്. 2021 ഫെബ്രുവരി 28 വരെ സര്‍വീസുണ്ട്. ടോം ജോസ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല വഹിക്കും എന്നാണ് സൂചന.
ബിശ്വാസ് മേത്തയുടെ മാറ്റത്തിനൊപ്പം ഐഏഎസ് തലത്തില്‍ നിരവധി സ്ഥാനചലനങ്ങളുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ഇനി ആഭ്യന്തര വിജിലന്‍സ് സെക്രട്ടറിയാവും. തിരുവനന്തപുരം കലക്ടര്‍ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റിയപ്പോള്‍ നവജ്യോത് സിംഗ് ഖോസയെ തിരുവനന്തപുരത്ത് നിയമിച്ചു. ഡോ. വി വേണുവിനെ ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയായും വി ജയതിലകിനെ റവന്യു സെക്രട്ടറിയായും ഇഷിതാ റോയിയെ കാര്‍ഷികോത്പന്ന കമ്മീഷണറായും നിയമിച്ചു. ആലപ്പുഴ കലക്ടര്‍ ഇനി കോട്ടയം കലക്ടറാണ്.