HomeHealth56 ലക്ഷം കടന്നു; മരണം മൂന്നര ലക്ഷം

56 ലക്ഷം കടന്നു; മരണം മൂന്നര ലക്ഷം

ലോകത്ത് കോവിഡ് വ്യാപനം നിയന്ത്രണമില്ലാത്ത അവസ്ഥയില്‍. ആകെ രോഗബാധിതരുടെ എണ്ണം 56 ലക്ഷം കടന്ന് 56,84,802 ആയി ഉയര്‍ന്നു. മരണം 3,52,225 ആണ്. ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും തുടരുമ്പോഴും രോഗവ്യാപനം തുടരുന്നതില്‍ കടുത്ത ആശങ്കയിലാണ് ലോകം. 24 ലക്ഷത്തില്‍ അധികം പേര്‍ രോഗമുക്തരായി എന്നതാണ് ആശ്വാസമായിട്ടുള്ളത്.

അമേരിക്ക തന്നെയാണ് കോവിഡ് കേസുകളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍. അവിടെ മരണം ഒരു ലക്ഷം കടന്നു. 17,13,607 പേര്‍ രോഗബാധിതരായി. ബ്രസീലില്‍ മരണം 24,549 അയി. റഷ്യ-3807, സ്‌പെയിന്‍ 27,117, ബ്രിട്ടന്‍ 37,048, ഇറ്റലി 32055, ഫ്രാന്‍സ് 28,530, തുര്‍ക്കി 4397 എന്നിങ്ങനെയാണ് മരണനിരക്ക്.

ഇന്ത്യയില്‍ മരണം 4167 ആണ്. രോഗബാധിതരുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍ ഉള്ളത്.

Most Popular

Recent Comments