ജില്ലയിൽ 4 പേർക്ക് കൂടി കോവിഡ്

0

തൃശൂർ ജില്ലയിൽ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20 ആയി.

കഴിഞ്ഞ 23 ന് ദുബൈയിൽ നിന്നെത്തിയെ ചാവക്കാട് സ്വദേശികളായ 32 കാരനും 28 വയസ്സുളള യുവതിക്കും രോഗം സ്ഥിരീകരിച്ചു. ഇവർ കോഴിക്കോട് എംവിആർ കാൻസർ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്. 24 ന് അബുദാബിയിൽ നിന്നെത്തിയ പഴയന്നൂർ സ്വദേശി (42), വിദേശത്ത് നിന്ന് തന്നെ തിരിച്ചെത്തിയ തളിക്കുളം സ്വദേശി (45) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 9657 പേരും ആശുപത്രികളിൽ 49 പേരും ഉൾപ്പെടെ ആകെ 9706 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച  നിരീക്ഷണത്തിന്റെ ഭാഗമായി ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാർജ്ജ് ചെയ്തു.

ചൊവ്വാഴ്ച  അയച്ച 73 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 2002 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1904 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 98 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 524 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.