അതിര്‍ത്തിയില്‍ അസ്വസ്ഥത

0

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇരു രാജ്യങ്ങളുടേയും സൈനികര്‍ തമ്മിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ തീര്‍ക്കാനാവാത്ത സ്ഥിതിയാണ്.

ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത ചൈനീസ് നിലപാടാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യന്‍ അതിര്‍ത്തിക്കകത്തു പോലും അടിസ്ഥാന സൗകര്യ നിര്‍മാണം പോലും പാടില്ലെന്നാണ് ചൈനയുടെ നിലപാട്. ഇത് അംഗീകരിക്കില്ലെന്നും മേഖലയിലെ മുന്‍ സ്ഥിതി തുടരണമെന്നും ഇന്ത്യന്‍ സേന പറയുന്നു.

സംഗതികള്‍ വഷളായ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം കരസേനാ മേധാവി എം എം നരവനെയുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തിയിരുന്നു.