കേരളം പിന്നില്‍

0

കോവിഡ് പരിശോധനയില്‍ കേരളം പിന്നിലെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കുറച്ച് പരിശോധനകള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. കേരളത്തില്‍ ഇതുവരെ നടന്നത് 54,899 കോവിഡ് പരിശോധനകള്‍ മാത്രമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് പരിശോധന 31.26 ലക്ഷമായിട്ടുണ്ട്. കോവിഡ് വ്യാപനം കൂടിയതോടെ പരിശോധന കൂടുതല്‍ ശക്തമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. എന്നാല്‍ കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ പരിശോധന നിരക്ക് കൂട്ടുന്നില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 10 ലക്ഷം പേരില്‍ രണ്ടായിരത്തില്‍ താഴെ പരിശോധന നടത്തുന്ന 10 സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. പ്രവാസികള്‍ കൂട്ടത്തോടെ വരുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടേണ്ടത് കേരളത്തിന് അത്യാവശ്യമാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.