HomeKeralaഅനുമതിയായി

അനുമതിയായി

ഒടുവില്‍ അനുമതി ലഭിച്ചു. ഇനി പ്ലേസ്റ്റോറില്‍ ലഭിക്കാനുള്ള താമസം മാത്രം. പിന്നെ 24 മണിക്കൂറിനകം ആവശ്യക്കാര്‍ക്ക് കാത്തിരുന്നത് ലഭിക്കും. കേരളത്തില്‍ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഇന്നു തന്നെ ഉണ്ടാകും.

ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചതായി ബെവ്‌കോ അറിയിച്ചു. ഇതോടെ മൊബൈല്‍ കമ്പനികളുടെ യോഗം വിളിച്ചിരിക്കുകയാണ് ചീഫ് സെക്രട്ടറി. എസ്എംഎസ് നിരക്ക് നിശ്ചയിക്കാനാണ് യോഗം. നാളെ മുതല്‍ തന്നെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ വ്യാഴാഴ്ചയോടെ മദ്യവില്‍പ്പന ആരംഭിക്കും.

Most Popular

Recent Comments