ഇനി വിറ്റഴിക്കല്‍

0

കടം കേറി മുടിഞ്ഞതിനാല്‍ വിറ്റഴിക്കലല്ലാതെ മറ്റൊരു മാര്‍ഗവും ഈ കോടീശ്വരന് മുന്നിലില്ല. അനില്‍ അംബാനി ഇപ്പോള്‍ എല്ലാം വില്‍ക്കാനുള്ള തത്രപ്പാടിലാണ്.

ചേട്ടന്‍ മുകേഷ് അംബാനി കോടീശ്വരിന്മാരുടെ കോടീശ്വരനായി കുതിപ്പ് തുടരുമ്പോള്‍ അനിയന്‍ അനില്‍ അംബാനിക്ക് തകര്‍ച്ചയുടെ കഥകള്‍ മാത്രമാണ് പറയാനുള്ളത്. ഡല്‍ഹിയിലെ വൈദ്യുത വിതരമ കമ്പനികളിലുള്ള ഓഹരികള്‍ പൂര്‍ണമായി വില്‍ക്കാനാണ് ഇപ്പോള്‍ അനില്‍ അംബാനിയുടെ ശ്രമം. ബിഎസ്ഇഎസ് രാജധാനി പവര്‍, ബിഎസ്ഇഎസ് യമുന പവര്‍ എ്‌നിവയില്‍ 51 ശതമാനം ഓഹരികളാണ് അനിലുള്ളത്. ബാക്കി 49 ശതമാനം ഡല്‍ഹി സര്‍ക്കാരിന്റേതാണ്.

മുംബൈയിലെ വൈദ്യുത വിതരണ കമ്പനിയും രണ്ട് വര്‍ഷം മുന്‍പ് അനില്‍ വിറ്റിരുന്നു. അദാനി ഗ്രൂപ്പാണ് കമ്പനി വാങ്ങിയത്. ചൈനയിലെ ബാങ്കുകള്‍ക്ക് ഏതാണ്ട് 5430 കോടി രൂപ അനില്‍ അംബാനി ഗ്രൂപ്പ് നല്‍കാനുണ്ട്. ഈ പണം 21 ദിവസത്തിനകം നല്‍കണമെന്ന് ലണ്ടന്‍ കോടതി ഉത്തരവുണ്ട്. ഇതേ തുടര്‍ന്നാണ് വിറ്റഴിച്ചും കടം വീട്ടാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.