പരീക്ഷക്കായി ഒരുങ്ങി

0

സംസ്ഥാനത്തെ എസ്എസ്എല്‍സി- ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ നാലെ തുടങ്ങും. കോവിഡ് ഭീഷണിയെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകളാണ് നാളെ തുടങ്ങുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള എല്ലാ ഒരുക്കങ്ങളും സ്‌കൂളുകളില്‍ ഒരുക്കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പരീക്ഷാ കേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിക്കും. വനിതാ പൊലീസുകാരും ഡ്യൂട്ടിക്കുണ്ടാകും. കുട്ടികളെ എത്തിക്കാന്‍ പൊലീസ് വാഹനങ്ങളും ഉപയോഗിക്കും. വാഹനങ്ങളും സ്‌കൂളുകളും അണുവിമുക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ മാസ്‌ക്ക് ധരിക്കുകയും കൈകള്‍ അണുവിമുക്തമാക്കുകയും വേണം. സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. അതിതീവ്ര കേന്ദ്രങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേകം ഇരിപ്പിടം നല്‍കും. വിദ്യാര്‍ഥികളെ തെര്‍മല്‍ സ്‌കാനിങ് കഴിഞ്ഞാവും സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുക. ഒരു മുറിയില്‍ 20 പേരാണ് ഉണ്ടാവുക. .

നാളെ ഉച്ചക്കാണ് എസ്എസ്എല്‍സി പരീക്ഷ. രാവിലെയാണ് വിഎച്ച്എസ് സി പരീക്ഷ.