ഇന്ത്യന്‍ ഹോക്കി ഇതിഹാസം പത്മശ്രീ ബല്‍ബീര്‍ സിംഗ് അന്തരിച്ചു. 95 വയസായിരുന്നു. ഒളിമ്പിക് സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചണ്ഡീഗഡിലെ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം.
ഇന്ത്യ മൂന്ന് തവണ ഒളിമ്പിക് സ്വര്‍ണം നേടിയപ്പോഴും ബല്‍ബീര്‍ സിംഗ് ടീമില്‍ അംഗമായിരുന്നു. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 16 ഇതിഹാസ താരങ്ങളിലെ ഏക ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. ഒരു ഒളിമ്പിക് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും ബല്‍ബീര്‍ സിംഗിന്റെ പേരിലാണ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ ഹോളണ്ടിനെതിരെ 5 ഗോളുകളാണ് അദ്ദേഹം നേടിയത്.