രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം നാലായിരം കടന്നു. 4021 പേര്‍ മരിച്ചെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തു വിടുന്ന കണക്ക്. എന്നാല്‍ മരണം 4050 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം മരണം 154 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് പുതുതായി 6977 രോഗികളുണ്ടായി. ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. മഹാരാഷ്ട്രയില്‍ മാത്രം രോഗികളുടെ എണ്ണം അരലക്ഷം കടന്ന് 50,231 ആയി. രാജ്യത്ത് 1,38,845 രോഗികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. 57,721 പേര്‍ രോഗമുക്തരായി.
ഇതിനിടെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷമാകുന്നു. 54 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.