വിമാനയാത്ര പൊള്ളില്ല

0

രാജ്യത്തെ ആഭ്യന്തര വിമാന യാത്രയുടെ നിരക്ക് ഏകീകരിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വീസ് തുടങ്ങുമ്പോള്‍ അമിത നിരക്ക് ഈടാക്കാനുള്ള വിമാന കമ്പനികളുടെ മോഹത്തിന് ഇതോടെ വിരാമമായി. ഒരോ യാത്രക്കും കുറഞ്ഞ നിരക്കും കൂടിയ നിരക്കും വ്യോമയാന മന്ത്രാലയം പ്രസിദ്ധീകരിച്ചു.

വിമാനം സഞ്ചരിക്കുന്ന സമയത്തിന് അനുസരിച്ചാണ് നിരക്ക് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 40 മിനിറ്റ്  മുതല്‍ രണ്ട് മണിക്കൂര്‍ വരെയായി നാല് വിഭാഗമായാണ് നിരക്ക് പ്രസിദ്ധീകരിച്ചത്.

പുതിയ നിരക്ക് പ്രകാരം സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാകുമെന്ന് ദക്ഷിണേന്ത്യയിലെ പ്രമുഖ വിമാന ടിക്കറ്റ് വിതരണ സ്ഥാപനമായ ഒസാക്ക എയര്‍ ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ഉടമ ബോസ് പറഞ്ഞു. 2000 രൂപ മുതല്‍ വിമാന യാത്ര സാധ്യമാകും എന്നതിനാല്‍ കേരളത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലേക്കും സാധാരണക്കാര്‍ക്ക് പോലും ഈ സൗകര്യം ഗുണകരമാകുമെന്നും ബോസ് പറഞ്ഞു.