സൗദി അറോബ്യയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. വന്ദേഭാരത് മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള വിമാന സര്‍വീസുകളുടെ വിശദാംശങ്ങളാണ് സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ട്വിറ്ററിലൂടെ അറിയിച്ചത്. മെയ് 29നും 30നും ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസുണ്ടാകും. 319 യാത്രക്കാര്‍ക്ക് ഒരു വിമാനത്തില്‍ അവസരമുണ്ടാകും.
ഒമാനില്‍ നിന്ന് 15 വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഉണ്ടാകുമെന്ന് മസ്‌ക്കറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിലേക്ക് മാത്രം 10 സര്‍വീസുകള്‍ ഉണ്ടാകും. മെയ് 28 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. സലാലയില്‍ നിന്ന് കണ്ണൂരിലേക്ക് മൂന്നും മസ്‌ക്കറ്റില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ് ഉണ്ടാവുക.