7 ദിവസം മതി

0

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഇനി 7 ദിവസം മതി. ഇതു സംബന്ധിച്ച പുതിയ മാനദണ്ഡം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു.

ഇതുപ്രകാരം ആദ്യ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റീനും അടുത്ത 7 ദിവസം വീട്ടിലെ ക്വാറന്റീനും മതിയാകും. ഗര്‍ഭിണികള്‍ 14 ദിവസം വീട്ടിലെ ക്വാറന്റീനില്‍ കഴിയണം. നേരത്തെ 14 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധം ആണെന്നായിരുന്നു കേന്ദ്ര നിലപാട്. 7 ദിവസം സര്‍ക്കാര്‍ ക്വാറന്റന്‍ എന്ന സംസ്ഥാന ആവശ്യം തള്ളുകയായിരുന്നു. ഇപ്പോള്‍ രോഗികളുടെ എണ്ണത്തിലെ വര്‍ധനവും കൂടുതല്‍ പ്രവാസികള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് കേന്ദ്രം പുതിയ നിര്‍ദേശം നല്‍കിയത്.

കേന്ദ്ര നിലപാട് ഗുണകരമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുമെന്നാണ് റിപ്പോര്‍ട്ടുകളെന്നും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.