സംസ്ഥാനത്ത് വീണ്ടും

0

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വയനാട് കല്‍പ്പറ്റ സ്വദേശിനി ആമിനയാണ് മരിച്ചത്. 53 വയാസ്സുണ്ട്. കാന്‍സര്‍ രോഗ ബാധിതയായിരുന്നു.

വിദേശത്തായിരുന്ന ആമിന രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുവന്നത്.