സംസ്ഥാനത്തെ മദ്യവില്‍പ്പനക്ക് തയ്യാറാക്കുന്ന ആപ്പിന് ഇന്ന് ഗൂഗിള്‍ അനുമതി ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. മദ്യം വാങ്ങാനായി സംസ്ഥാനത്ത് നടപ്പാക്കുന്ന വെര്‍ച്യുല്‍ ക്യൂവിനുള്ള ബെവ്ക്യൂ ആപ്പിനുള്ള അനുമതിയാണ് ഇന്ന് ലഭിച്ചേക്കുക.
എന്നാല്‍ അനുമതി ലഭിച്ചാലും മദ്യവില്‍പ്പന ആരംഭിക്കുക ചൊവാഴ്ചയോ ബുധനാഴ്ചയോ ആവാനാണ് സാധ്യത. കുറ്റമറ്റ രീതിയിലാണെന്ന് ഉറപ്പാക്കിയിട്ട് മതി മദ്യവില്‍പ്പന ആരംഭിക്കല്‍ എന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്ത് ബെവ്‌ക്കോക്ക് 301 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. 605 ബാറുകളും സംസ്ഥാനത്തുണ്ട്.