അത് കൊലപാതകം

0

കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം തന്നെ. പാമ്പിന് വില കൊടുത്തു വാങ്ങി കടിപ്പിച്ചതാണെന്ന് ഭര്‍ത്താവ് സമ്മതിച്ചു.

അഞ്ചല്‍ സ്വദേശിയായ ഉത്രയാണ് രണ്ടു പ്രവാശ്യം പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് മരിച്ചത്. പാമ്പു കടിയേറ്റതിന് പിന്നില്‍ ഭര്‍ത്താവ് സൂരജാണെന്ന് ഉത്രയുടെ വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് സൂരജ് കുറ്റസമ്മതം നടത്തിയത്.

10000 രൂപക്കാണ് പാമ്പു പിടിത്തക്കാരനായ കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്ന് പാമ്പിനെ വാങ്ങിയത്. കേസില്‍ ഇയാളേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സൂരജിന്റെ അടുത്ത രണ്ടു സുഹൃത്തുക്കളേയും ചോദ്യം ചെയ്യുന്നുണ്ട്.