യുഡിഎഫ് നേതൃത്വത്തിന് ആശങ്കയായി പി ജെ ജോസഫിന്റെ മുന്നറിയിപ്പ്. എന്തും സഹിച്ച് മുന്നണിയില്‍ തുടരുമെന്ന് കരുതേണ്ടെന്നാണ് ജോസഫ് അറിയിച്ചിട്ടുള്ളത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പുതിയ സംഭവ വികാസം.
ധാരണയനുസരിച്ച് പ്രസിഡണ്ട് സ്ഥാനം തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ ഒളിച്ചുകളി തുടരുകയാണ് യുഡിഎഫ് നേതൃത്വം. ജോസ് കെ മാണിയുമായി കോണ്‍ഗ്രസ് നേതൃത്വം ഒത്തുകളിക്കുകയാണെന്നാണ് ജോസഫിന്റെ ആരോപണം.
ഇതോടെയാണ് ജോസഫ് യുഡിഎഫിന് മുന്നറിയിപ്പ് നല്‍കിയത്. ഇതിനിടെ ജോസഫ് സിപിഎം നേതൃത്വവുമായി ബന്ധപ്പെടുന്നതായുളാള വാര്‍ത്തകളും പുറത്തു വന്നിരുന്നു. എല്‍ഡിഎഫിലേക്ക് പോകാനുള്ള സാധ്യത ജോസഫ് ആരായുന്നതായാണ് യുഡിഎഫ് കരുതുന്നത്. ഇതോടെ അനുനയ നീക്കം സജീവമാക്കുകയാണ് യുഡ്എഫ് സംസ്ഥാന നേതാക്കള്‍.